കാണക്കാരി ഗവ. ഹോമിയോ ആശുപത്രിക്ക് ആയുഷ് കായകല്പ് പുരസ്കാരം
1578277
Wednesday, July 23, 2025 7:23 AM IST
കടുത്തുരുത്തി: പ്രഥമ സംസ്ഥാന ആയുഷ് കായകല്പ് പുരസ്കാരം കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വിഭാഗത്തില്‍ കാണക്കാരി ഗവണ്മെന്റ് ഹോമിയോ ആശുപത്രിക്ക്. കായകല്പ് പുരസ്കാരങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വിഭാഗത്തില്‍ കാണക്കാരി ഹോമിയോ ആശുപത്രി 93.33 ശതമാനം മാര്‍ക്കോടെയാണ് ഒന്നാം സ്ഥാനം നേടിയത്.
ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, ഫലപ്രദമായ മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുവാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് കായകല്പ് പുരസ്കാരം. കാണക്കാരി ഹോമിയോ ഡിസ്പെന്‍സറി നിലവില്‍ എന്‍എബിഎച്ച് എന്‍ട്രി സര്‍ട്ടിഫിക്കേഷനും ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററും ഹോമിയോപ്പതി വകുപ്പിന്റെ മോഡല്‍ ഡിസ്പെന്‍സറിയുമാണ്.
ആശുപത്രി ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ചതെന്നു കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.അഭിരാജ് എന്നിവര്‍ പറഞ്ഞു.