മര്‍ത്തശ്മൂനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
1578524
Thursday, July 24, 2025 7:18 AM IST
പേരൂര്‍: മര്‍ത്തശ്മൂനി പള്ളിയില്‍ മര്‍ത്തശ്മൂനി അമ്മയുടെയും ഏഴു മക്കളുടെയും മാര്‍ ഏലിയസറിന്റെയും ഓര്‍മപ്പെരുന്നാള്‍ ഇന്നു മുതല്‍ ഓഗസ്റ്റ് ഒന്നു വരെ ആഘോഷിക്കും. ദിവസവും രാവിലെ 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന. വിശുദ്ധ ഒമ്പതിന്മേല് കുര്‍ബാന, 9.30നു മധ്യസ്ഥ പ്രാര്‍ഥന, 10ന് അനുഗ്രഹ പ്രഭാഷണം എന്നിവയുണ്ടായിരിക്കും.
ഇന്നു രാവിലെ ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, തീര്‍ഥാടന പള്ളി പ്രഖ്യാപനം, കൊടിയേറ്റ് എന്നിവ നടക്കും. നാളെ രാവിലെ 11നു നടക്കുന്ന വനിതാ സമാജം മേഖലാ സമ്മേളനം സഖറിയാസ് മാര്‍ പീലക്സിനോസ് ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിക്കും. 31നു വൈകുന്നേരം ആഘോഷമായ റാസ നടക്കും.
ഓഗസ്റ്റ് ഒന്നിനു രാവിലെ ഒന്പതിന്മേല് കുര്‍ബാനയ്ക്കു ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് ജോസഫ് ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് എന്‍ഡോമെന്റ് വിതരണം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു പ്രദക്ഷിണം ആശീര്‍വാദം, പാച്ചോര്‍ നേര്‍ച്ച, കൊടിയിറക്ക്. തിരുനാളിനു വികാരി മാണി കോര്‍ എപ്പിസ്കോപ്പ കല്ലാപുറത്ത്, ഫാ. ഏബഹാം കരിമ്പന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.