ഭായിക്ക് തലയോലപ്പറമ്പിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
1578530
Thursday, July 24, 2025 7:29 AM IST
തലയോലപ്പറമ്പ്: പതിറ്റാണ്ടുകളായി തലയോലപ്പറമ്പിലെ ജനജീവിതത്തിന്റെ ഭാഗമായിരുന്ന ഭായിക്ക് (ബൽകിഷൻ സിംഗ്-80) തലയോലപ്പറമ്പ് നിവാസികൾ കണ്ണീരോടെ യാത്രാമൊഴിയേകി. പഞ്ചാബ് സ്വദേശിയായ ഭായി വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞദിവസമാണ് മരിച്ചത്. നാലു വർഷമായി ഭായി വല്ലകം ജീവനിലയത്തിലായിരുന്നു.
ഇന്നലെ വൈക്കം ആശുപത്രി മോർച്ചറിയിൽനിന്ന് ജീവനിലയം സെക്രട്ടറി ജേക്കബ് പൂതവേലി, ജയിംസ്, ഷിഹാബ് പാറയിൽ, ഫിറോസ് മാവുങ്കൽ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ജീവനിലയത്തിൽ പ്രാർഥനയ്ക്കുശേഷം മൃതദേഹം തലയോലപ്പറമ്പിൽ പൊതുദർശനത്തിനു കൊണ്ടുവന്നപ്പോൾ നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് വൈക്കം നഗരസഭാ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.