വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു
1578529
Thursday, July 24, 2025 7:29 AM IST
കടുത്തുരുത്തി: മാന്‍വെട്ടം മേമുറിയില്‍ വീടിനു സമീപം സൂക്ഷിച്ചിരുന്ന 30 ലിറ്റര്‍ വാറ്റുചാരായം നിര്‍മിക്കുന്നതിന് പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. മേമ്മുറി തേവര്കാലായില് വീട്ടില്‍ ഒ.അജികുമാര്‍ എന്നയാളുടെ വീടിന്റെ പിറകുവശത്ത് കുളിമുറിക്കു സമീപത്തുനിന്നാണ് ഇവ എക്സൈസ് സംഘം കണ്ടെടുത്തത്.
അജികുമാര്‍ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടുത്തുരുത്തി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.ആര്. രാജേഷ്, ജി. രാജേഷ്,
കെ. മനോഷ് കുമാര്‍, പി.ബി. ബിജു, കെ. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ എം.ആര്. രജനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനു മധു, കെ.എച്ച്. ഹരികൃഷ്ണന്, എം.എ. അമൃത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.