റോഡരികിൽ അപകടാവസ്ഥയിലായിരുന്ന വീട് നിലംപൊത്തി
1578759
Friday, July 25, 2025 7:13 AM IST
അതിരമ്പുഴ: റോഡരികിൽ അപകടാവസ്ഥയിലായിരുന്ന വീട് ഇടിഞ്ഞുവീണു. മാർക്കറ്റ് ജംഗ്ഷനു സമീപം അതിരമ്പുഴ-യൂണിവേഴ്സിറ്റി റോഡരികിലുള്ള ആൾത്താമസമില്ലാത്ത വീടാണ് ഇന്നലെ പകൽ സമയം ഇടിഞ്ഞു വീണത്. വീട് ദുർബലാവസ്ഥയിലായിരുന്നു.
ഓട്ടോറിക്ഷാ സ്റ്റാൻഡിനോടു ചേർന്നുള്ള ഭാഗമാണിത്. ഇവിടെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാറുള്ളതാണ്. എന്നാൽ സംഭവസമയത്ത് ഇവിടെ ഓട്ടോറിക്ഷകളോ ആളുകളോ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
വീടിന്റെ ഒരു ഭാഗം മാത്രമാണ് ഇടിഞ്ഞു വീണത്. ബാക്കി ഭാഗം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. വീട് അടിയന്തരമായി പൊളിച്ചുനീക്കിയില്ലെങ്കിൽ വലിയ അപകടത്തിനു തന്നെ സാധ്യതയുണ്ട്.