മൂലേടത്ത് റെയില്‍വേ ലൈനിലേക്ക് മരം ഒടിഞ്ഞുവീണു; ട്രെയിനുകള്‍ വൈകി
1578822
Friday, July 25, 2025 11:55 PM IST
ചിങ്ങവനം: റെയില്‍വേ ലൈനിലേക്ക് മരം ഒടിഞ്ഞുവീണു ട്രെയിനുകള്‍ വൈകി. മൂലേടം മേല്‍പ്പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30ന് വീശിയടിച്ച കാറ്റിലാണ് മരം വീണത്.
സമീപത്തുനിന്ന പുളിമരം മറിഞ്ഞ് തെങ്ങില്‍ വീണതിനെ തുടര്‍ന്ന തെങ്ങിന്റെ മുകൾഭാഗവുമായി ട്രാക്കിലേക്ക് കുറുകകെ വീഴുകയായിരുന്നു. പൂനൈ എക്സ്പ്രസ് കടന്നു പോകുന്നതിനായി സിഗ്നൽ നൽകി ട്രാക്ക് ഓപ്പണാക്കി ഇട്ടിരുന്ന സമയത്താണ് തെങ്ങ് വീണത്. 1.15 മണിക്കൂർ വൈകിയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.
സംഭവത്തത്തുടര്‍ന്ന് കോട്ടയത്തും ചിങ്ങവനത്തും പിടിച്ചിട്ട ട്രെയിനുകള്‍ മരം വെട്ടിമാറ്റിയ ശേഷമാണ് യാത്ര തുടര്‍ന്നത്.