സ്കൂട്ടറിനു പിന്നിൽ ബെെക്കിടിച്ച് അമ്മയ്ക്കും മകനും പരിക്ക്
1579000
Saturday, July 26, 2025 7:18 AM IST
കുമരകം: കുമരകം ചന്തക്കവലയ്ക്കു സമീപം സ്കൂട്ടറിനു പിന്നിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു. കുമരകം ജെട്ടി ഭാഗത്തുനിന്നു വന്ന സ്കൂട്ടർ വലതുവശത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട് റോഷ്ണി കോൾഡ് സ്റ്റാേറിലേക്ക് തിരിയുമ്പോൾ പിന്നാലെ എത്തിയ ബൈക്ക് സ്കൂട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബൈക്കും ബൈക്കു യാത്രക്കാരനും റോഡിൽ വീണെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഗുരുതര പരുക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ വൈകുന്നേരം 3-50 നായിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരുടേയും പരിക്ക് ഗുരുതരമല്ല