കുടമാളൂര്‍ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
1578999
Saturday, July 26, 2025 7:18 AM IST
കുടമാളൂര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃഇടവകയായ കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ ഇന്നു വിശുദ്ധയുടെ തിരുനാള്‍ ആചരിക്കും. രാവിലെ ഏഴിന് തിരുനാള്‍ കുര്‍ബാനയ്ക്ക് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോര്‍ജ് മംഗലത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. ജസ്റ്റിന് വരവുകാലായില്‍, ഫാ. സുനില്‍ ആന്റണി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയ്ക്കിടെ ശിശുക്കള്‍ക്ക് അല്‍ഫോന്‍സാമ്മ ജ്ഞാനസ്നാനം സ്വീകരിച്ച മാമ്മോദീസാ തൊട്ടിയില്‍ ജ്ഞാനസ്നാന കൂദാശയും നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷണം. തുടര്‍ന്നു കെഎല്‍എം-മാതൃവേദി അംഗങ്ങളുടെ നേതൃത്വത്തില്‍ നേര്‍ച്ച വിതരണം.
11നും വൈകുന്നേരം 5:30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരത്തെ കുർബാനയെത്തുടര്‍ന്ന് ജപമാല പ്രദിക്ഷണം. ഇന്നു മുതല്‍ 28 വരെ തീര്‍ഥാടന കേന്ദ്ര ദേവാലയത്തില്‍ തീര്‍ഥാടകര്‍ക്കായി വിശുദ്ധയുടെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രത്യേകം പ്രതിഷ്ഠിക്കുന്നതാണ്.