ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍
1578526
Thursday, July 24, 2025 7:18 AM IST
ചിങ്ങവനം: ബിസിനസില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍.
കുഴിമറ്റം സ്വദേശിയായ ശ്രീകുമാര്‍ എന്നയാളെ നഴ്സറി ബിസിനസില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 17 ലക്ഷം രൂപ വാങ്ങിയെടുത്ത് പ്രതികള്‍ കബളിപ്പിക്കുകയായിരുന്നു.
കേസില്‍ പാലക്കാട് കരയില്‍ മഠത്തില്‍ ബിജു പോള്‍(54), എറണാകുളം കുമ്പളങ്ങി ചെട്ടിപ്പറമ്പില്‍ സി.വി. വിനു(47), വയനാട് പുല്‍പ്പള്ളി മഠത്തില്‍ ലിജോ ജോണ്‍(45) എന്നിവരെയാണ് ചിങ്ങവനം പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി.