പൊൻകുന്നം ഫൊറോന മാതൃവേദി മെസഞ്ചർ മീറ്റ്
1578289
Wednesday, July 23, 2025 11:20 PM IST
പൊൻകുന്നം: തിരുക്കുടുംബ ഫൊറോന പള്ളി പാരിഷ് ഹാളിൽ മാതൃവേദി ഫൊറോന മെസഞ്ചർ മീറ്റ് നടത്തി. ഫൊറോന വികാരി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ മെസഞ്ചർ മീറ്റ് ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജോയ്സ് തെക്കേവയലിൽ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ ആമുഖസന്ദേശം നൽകി. രൂപത അനിമേറ്റർ സിസ്റ്റർ റോസ്മി എസ്എബിഎസ്, രൂപത പ്രസിഡന്റ് ജിജി പുളിയംകുന്നേൽ എന്നിവർ പ്രസംഗിച്ചു. രൂപത ഭാരവാഹികളും ഫൊറോനയിലെ എല്ലാ ഇടവകയിൽനിന്നുമുള്ള ഭാരവാഹികളും അനിമേറ്റേഴ്സും സമ്മേളനത്തിൽ പങ്കെടുത്തു.