റവ.ഡോ. ആന്റണി നിരപ്പേല്‍ അനുസ്മരണം
1578293
Wednesday, July 23, 2025 11:20 PM IST
പെരുവന്താനം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജുകളുടെ സ്ഥാപകനുമായ റവ.ഡോ. ആന്റണി നിരപ്പേലിന്റെ നാലാം ചരമവാർഷികം ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന ദേവാലയത്തിൽ നടത്തി. വിശുദ്ധ കുർബാനയ്ക്കും അനുസ്മരണ പ്രാര്‍ഥനകള്‍ക്കും വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ജോസഫ് വാഴപ്പനാടി, ഫാ. ജോസഫ് മൈലാടി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ചെയർമാൻ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, എ.ആര്. മധുസൂദനന്, കോളജ് സെക്രട്ടറി ടിജോമോന്‍ ജേക്കബ്, സുപര്‍ണ രാജു, പി.ആർ. രതീഷ്, ബോബി കെ. മാത്യു, ജോസ് ആന്റണി, ജസ്റ്റിന് ജോസ് എന്നിവർ പ്രസംഗിച്ചു.