തൊഴിലുറപ്പുകാർക്ക് പണിയില്ല; ഐഎൻടിയുസി സമരത്തിന്
1578765
Friday, July 25, 2025 7:13 AM IST
വൈക്കം: തൊഴിലുറപ്പ് പദ്ധതിയിൽ പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് രണ്ടു മാസമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതായതിൽ പ്രതിഷേധിച്ച് മഹാത്മഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി വൈക്കം ബ്ലോക്ക് കമ്മിറ്റി സമരം ആരംഭിക്കാൻ തീരുമാനിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ശീതസമരമാണ് പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതമാർഗമായ തൊഴിലുറപ്പ് പദ്ധതിക്ക് തിരിച്ചടിയായതെന്നു യോഗം കുറ്റപ്പെടുത്തി.ഓഗസ്റ്റ് ആദ്യവാരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാർച്ചും കളക്ടറേറ്റ് ധർണയും സെക്രട്ടേറിയറ്റ് മാർച്ചും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് യു.ബേബി യുടെ അധ്യക്ഷതയിൽ നടന്ന യോഗം ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു.അക്കരപ്പാടംശശി, നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ്, ഐഎൻടി യുസിബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.