പൊൻകുന്നം-മണിമല റോഡിൽ കാർ മരത്തിലിടിച്ച് രണ്ടു പേർക്കു പരിക്ക്
1578814
Friday, July 25, 2025 11:40 PM IST
ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ കാർ മരത്തിലിടിച്ച് രണ്ടു പേർക്കു പരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചെറുവള്ളി പള്ളിപ്പടിക്കു സമീപമായിരുന്നു അപകടം.
പാലാ 12-ാം മൈൽ സ്വദേശികളായ രോഹിത്ത് (35), ഇഷാൻ (അഞ്ച്) എന്നിവർക്കാണ് പരിക്ക്. ഇവരെ പാലാ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽനിന്ന് നിയന്ത്രണംവിട്ട് അരികിലെ കാനയ്ക്കു മുകളിലൂടെ പറമ്പിലേക്കു കയറിയ കാറിന്റെ മുൻഭാഗം മരത്തിലിടിക്കുകയായിരുന്നു. മുൻപും ഈ ഭാഗത്ത് അപകടം നടന്നിട്ടുണ്ട്. ആഴമുള്ള കാനയിലേക്കു വാഹനങ്ങൾ പെടാതിരിക്കാൻ അടയാളത്തൂണുകളോ ക്രാഷ്ബാരിയറോ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ നേരത്തേ മുതൽ ആവശ്യപ്പെടുന്നതാണ്.