ബിഹാർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: ഡോ. വര്‍ഗീസ് ജോര്‍ജ്
1579011
Saturday, July 26, 2025 7:24 AM IST
ചങ്ങനാശേരി: ബിഹാറിലെ വോട്ടര്‍പട്ടികയില്‍ തിരക്കുപിടിച്ച് തീവ്രപരിഷ്കരണം നടത്തുന്നത് ആ സംസ്ഥാനത്തെ ദരിദ്രരെയും അന്യസംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടി പോയവരേയും ഒഴിവാക്കാനുള്ള നീക്കമാണെന്ന് ആര്‍ജെഡി ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ. വര്‍ഗീസ് ജോര്‍ജ്. ആര്‍ജെഡി ചങ്ങനാശേരി നിയോജകമണ്ഡലം ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ അധ്യക്ഷത വഹിച്ചു. ജോണ്‍ മാത്യു മൂലയില്‍, ഓമന വിദ്യാധരന്, സുരേഷ് പുഞ്ചക്കോട്ടില്‍, ജോസഫ് കടപ്പള്ളി, ഫെബിന് റ്റി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും നഗരസഭയിലും ഓഗസ്റ്റ് രണ്ടു മുതല്‍ 26 വരെ പ്രവര്‍ത്തക സമ്മേളനം നടത്തുന്നതിനും തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, ആര്‍ജെഡി സംസ്ഥാന നേതാവ് ചാരുപാറ രവി എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.