ചെത്തിപ്പുഴ മുന്തിരിക്കവലയില് മരം കടപുഴകി വീണു, വൈദ്യുതി പോസ്റ്റ് നിലംപൊത്തി; ഗതാഗതം തടസപ്പെട്ടു
1579007
Saturday, July 26, 2025 7:24 AM IST
ചങ്ങനാശേരി: സമീപപുരയിടത്തിലെ മരം കടപുഴകി വൈദ്യുതി പോസ്റ്റ് നിലംപൊത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന് ചെത്തിപ്പുഴ മുന്തിരിക്കവലയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. മുന്തിരിക്കവല-വടക്കേക്കര റൂട്ടില്‍ ഗതാഗതവും നിലച്ചു. ഇതുമൂലം വിവിധ സ്കൂളുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ട് നേരിട്ടു.
കെഎസ്ഇബി ജീവനക്കാര്‍ സംഭവം അറിഞ്ഞയുടനെയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ അപകടങ്ങളൊഴിവായി. മരംവെട്ടിനീക്കി പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ച് ഇന്നലെ വൈകുന്നേരത്തോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.