വി.എസ് അനുസ്മരണം നടത്തി
1579005
Saturday, July 26, 2025 7:18 AM IST
തലയോലപ്പറമ്പ്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു വിവിധ സ്ഥലങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടത്തി. സിപിഎം കല്ലറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സിപിഎം ഏരിയ കമ്മിറ്റിയംഗം കെ. ടി.സുഗുണൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.പി.കെ.ഹരികുമാർ, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, ലോക്കൽ സെക്രട്ടറി പി.ജെ.സന്ദീപ്, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
സിപിഎം വടയാർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി ടി.വി.ബിജു അധ്യക്ഷതവഹിച്ചു.വി. കെ.രവി,അഡ്വ.എൻ. ചന്ദ്രബാബു, എം.പി. ജയപ്രകാശ്,അനി ചെള്ളാങ്കൽ,പി.ആർ. മുരുകദാസ്,സിബി ഉപ്പാണിയിൽ,അനൂപ് ബി. നായർ,എം.ബി.തിലകൻ എന്നിവർ പ്രസംഗിച്ചു.