അതിരൂപത കുടുംബക്കൂട്ടായ്മ നേതൃസംഗമം
1578775
Friday, July 25, 2025 7:26 AM IST
ചങ്ങനാശേരി: നൂറുമേനി സീസണ് 3 അതിരൂപതാതല മത്സരത്തിന്റെ ഭാഗമായി അതിരൂപത കുടുബക്കൂട്ടായ്മ നേതൃസംഗമം വിദ്യാനികേതന്‍ ഹാളില്‍ നടത്തി. ബൈബിള്‍ അപ്പൊസ്തലേറ്റ്-കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 12,13 തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന മത്സരത്തിന്റെ സമാപനത്തില്‍ 5000 ജേതാക്കള്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ 14 മുതല്‍ എല്ലാ ഇടവകകളിലും ആരംഭിക്കുന്ന ജൂബിലി ജ്യോതി പ്രയാണം, കെരിഗ്മ, ഫൊറോന കണ്‍വന്‍ഷനുകള്‍, ബസാലേല്‍ ഇടവക സംഗമങ്ങള്‍ എന്നിവ വിജയകരമാക്കാന്‍ സമ്മേളനം തീരുമാനിച്ചു.
അതിരൂപത മുന്‍ വികാരി ജനറാൾ ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പിലിന്റെ നിര്യാണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. ബൈബിള്‍ അപ്പൊസ്തലേറ്റ് കണ്‍വീനര്‍ ഡോ. റൂബിള്‍രാജ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു അഞ്ചില്‍, ഡോ. സോണി കണ്ടങ്കരി, പ്രഫ. ജോസഫ് ടിറ്റോ, ജോസി കടന്തോട്,
ആന്റണി മലയില്‍, ലാലി ഇളപ്പുങ്കല്‍, അഡ്വ. ഡെന്നീസ് ജോസഫ്, ജോഷി കൊല്ലാപുരം, സിബി മുക്കാടന്‍, മറിയം പൊട്ടംകുളം, ടോമിച്ചന് കൈതക്കളം, സിസ്റ്റര്‍ ചെറുപുഷ്പം, ജിക്കു ഇണ്ടിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.