കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനു സമീപം വാഹനങ്ങളുടെ കൂട്ടയിടി
1578760
Friday, July 25, 2025 7:13 AM IST
ചങ്ങനാശേരി: എന്‍എച്ച്-183 ല്‍ കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനു സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 11നാണ് അപകടം. മുന്പില് പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നാലെ എത്തിയ കാറും ബ്രേക്ക് ഇട്ടു. തുടര്‍ന്ന് ഈ കാറിനു പിന്നാലെ എത്തിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
പിക്കപ്പ് അടക്കം നാല് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല. പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കം ചെയ്തു.