ഹാഗിയ സോഫിയ ദിനം ആചരിച്ച് എസ്എംവൈഎം പാലാ രൂപത
1578577
Thursday, July 24, 2025 11:21 PM IST
പാലാ: വര്‍ത്തമാനകാല സാമൂഹ്യ-സാമുദായിക തലങ്ങളിലെ നിരവധി പുനര്‍ വിചിന്തനങ്ങള്‍ക്ക് കാരണമായ തുര്‍ക്കിയിലെ ഹാഗിയ സോഫിയ ക്രിസ്ത്യന്‍ പള്ളി, മോസ്ക്കാക്കി മാറ്റിയ ഉണങ്ങാത്ത മുറിവിന് അഞ്ചു വര്‍ഷം പൂര്‍ത്തിയായതിന്റെ ഓര്മ പുതുക്കി പാലാ രൂപത എസ്എംവൈഎം -കെസിവൈഎം പാലാ ഫൊറോനയുടെ സഹകരണത്തോടെ ഹാഗിയ സോഫിയ ദിനം ആചരിച്ചു.
ലോകമെമ്പാടും ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും അനുസ്മരിച്ച് യുവജനങ്ങള്‍ ഒന്നുചേര്‍ന്നു ദീപം തെളിച്ചു. പാലാ ളാലം സെന്റ് മേരീസ് പഴയ പള്ളിയില്‍ നടന്ന സമ്മേളനം വികാരി ഫാ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് ഡയറക്ടര്‍ ഫാ. ആന്റണി നങ്ങാപറമ്പില്‍, രൂപത ജനറല്‍ സെക്രട്ടറി റോബിന് താന്നിമല, ഫൊറോന പ്രസിഡന്റ് ഡിന്റോ ഡേവിസ്, ഫാ. ആന്റണി വില്ലന്താനത്ത്, എഡ്വിന് ജെയ്സ്, റിച്ചു എസ്. കാപ്പന്, സാം സണ്ണി, ബിയോ ബെന്നി, ജിബിന്‍ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.