സഹനവഴികളില്‍ അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ മുഖം കണ്ടു: മാര്‍ പുളിക്കല്‍
1578571
Thursday, July 24, 2025 11:21 PM IST
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ ലോകത്തിനു നല്കുന്ന മഹത്തായ സന്ദേശം സഹനവഴികളില്‍ ദൈവത്തിന്റെ മുഖം തെളിമയോടെ കണ്ടെത്തിയവള് എന്നതാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ദര്‍ശനവും ഇതാണ്. സമകാലിക ജീവിതസാഹചര്യങ്ങളില്‍ വിട്ടുകൊടുക്കാന്‍ സാധിച്ചാല്‍, ക്ഷമിക്കാന്‍ സാധിച്ചാല്‍, ത്യജിക്കാന്‍ സാധിച്ചാല്‍, നമ്മുടെ ജീവിതം അത്രമാത്രം സമാധാനപൂര്ണമാകുമെന്നും ബിഷപ് പറഞ്ഞു.
ഇന്നലെ രാവിലെ ഫാ. ഏബ്രാഹം ഏരിമറ്റം, ഫാ. ജോണ്‍ കണ്ണന്താനം, ഫാ. കുരുവിള തുടിയംപ്ലാക്കല്‍, ഫാ. മാത്യു പുല്ലുകാലായില്‍, ഫാ. ജോര്‍ജ് തെരുവില്‍, ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍ കളപ്പുര, ഫാ. കുര്യന് കാലായില്‍, ഫാ . ജോസ് കിഴക്കേതില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോസഫ് കുഴിഞ്ഞാലില്‍ റംശാ പ്രാര്‍ഥനയ്ക്കും ഫാ. ജോസഫ് കുറുപ്പശേരില്‍ ജപമാല പ്രദക്ഷിണത്തിനും നേതൃത്വം വഹിച്ചു.
അല്‍ഫോന്‍സ
തീര്‍ഥാടനം
ഇന്നലെ ഉച്ചകഴിഞ്ഞ് പാലാ രൂപത ഫ്രാന്‍സിസ്കന്‍ മൂന്നാം സഭാംഗങ്ങള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലേയ്ക്ക് തീര്‍ത്ഥാടനം നടത്തി, ഫാ. ആന്റണി വെച്ചൂര്‍ ഒഎഫ്എം നേതൃത്വം നല്കി.
ഇന്നത്തെ തിരുക്കർമങ്ങൾ
രാവിലെ 5.30നും 6.45നും 8.30നും പത്തിനും വിശുദ്ധ കുര്‍ബാന. 11.30ന് വിശുദ്ധ കുര്‍ബാന- മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍. ഉച്ചകഴിഞ്ഞ് 2.30നും 3.30നും 4.30നും അഞ്ചിനും വിശുദ്ധ കുര്‍ബാന. 6.15ന് ജപമാല പ്രദക്ഷിണം. രാത്രി ഏഴിന് വിശുദ്ധ കുര്‍ബാന.