അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണം
1578523
Thursday, July 24, 2025 7:18 AM IST
പാമ്പാടി: വെള്ളൂർ അണ്ണാടിവയൽ ജംഗ്ഷനിൽ ഓട്ടോറിക്ഷ സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിൽക്കുന്ന പഞ്ഞിമരം അപകടഭീഷണി ഉയർത്തുന്നു.
മരത്തിൽനിന്നു കറ ഒഴുകി ദുർബലാവസ്ഥയിലായ പഞ്ഞി മരം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. 11 കെവി ലൈൻ ഇതിന് തൊട്ടടുത്തുകൂടി കടന്നുപോകുന്നുണ്ട്.
ഇതിന് മുകളിലേക്കു വീഴാനും സാധ്യതയുണ്ട്. അപകടം ഒഴിവാക്കാൻ എത്രയും വേഗം മരം മുറിച്ചുമാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.