സ്നേഹദീപം കേരളമാകെ മാതൃകയാക്കാവുന്ന പദ്ധതി: ചാണ്ടി ഉമ്മന്‍ എംഎല്‍എ
1578301
Wednesday, July 23, 2025 11:20 PM IST
പാലാ: സ്നേഹദീപം ഭവനപദ്ധതി കേരളമാകെ മാതൃകയാക്കാവുന്ന കാരുണ്യപ്രവൃത്തിയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള അമ്പതാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സഹജീവികളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി സമയവും പണവും ചെലവഴിക്കാനും മറ്റുള്ളവരെ ഈ പ്രവര്‍ത്തനങ്ങളിലേക്ക് കണ്ണിയാക്കാനും ജോസ്മോന് മുണ്ടയ്ക്കല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തകരെല്ലാം മാതൃകയാക്കേണ്ടതാണെന്നും എംഎല്‍എ പറഞ്ഞു.
യോഗത്തില്‍ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോസഫാണ് അമ്പതാം സ്നേഹവീട് നിര്‍മിക്കുന്നതിന് നാലുലക്ഷം രൂപ സ്നേഹദീപം മീനച്ചിലിന് നൽകിയത്. പൂവരണി പള്ളി വികാരി ഫാ. ജോസ് മഠത്തിക്കുന്നേല്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, തിരുഹൃദയ സന്യാസസമൂഹം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ മെര്ലിന് എസ്എച്ച്, മുൻ പ്രൊവിൻഷ്യൽ സിസ്റ്റര്‍ ലിസ്ബത്ത് എസ്എച്ച്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷിബു പൂവേലില്‍, പഞ്ചായത്ത് മെംബര്‍ ബിജു കുമ്പളന്താനം, എന്‍എന്‍എസ് കരയോഗം പ്രസിഡന്റ് ശശി നെല്ലാല, സാബു മുകളേല്‍, ജോസ് കെ. രാജു കാഞ്ഞമല, ബെന്നി ഗണപതിപ്ലാക്കല്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, എം. ജോസഫ് മുത്തുമന, എ.കെ. ചന്ദ്രമോഹനന്, ഷൈജു വാതല്ലൂര്‍, ഷാജി വെള്ളാപ്പാട്ട്, സന്തോഷ് കാപ്പന്, ടോമി മാമ്പക്കുളം എന്നിവര്‍ പ്രസംഗിച്ചു.