വാല്യുവേഴ്സിനെ ആദരിച്ചു
1578520
Thursday, July 24, 2025 7:18 AM IST
കോട്ടയം: ടെക്നിക്കൽ വാല്യുവേഴ്സ് അസോസിയേഷൻ കോട്ടയത്തെ പ്രമുഖ വാല്യുവേഴ്സിനെ ആദരിച്ചു. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ കോട്ടയം-ഇടുക്കി ചാപ്റ്റർ പ്രസിഡന്റ് ഉമ്മൻ സി. വേങ്ങൽ, ഡോ. വിവിഷ് തോമസ്, കെ.എ. തോമസ്, ഏബ്രഹാം പി. തോമസ്, ജോസ് ചാക്കോ, പ്രിൻസ് മാത്യു, മിനി കെ. ആന്റണി, ദീപ വിവിഷ്, മാത്യു തോമസ്, പ്രെട്ടി വർഗീസ് എന്നിവരെ ആദരിച്ചു.