ഹരിതവനം പദ്ധതി ഉദ്ഘാടനം ചെയ്തു
1578296
Wednesday, July 23, 2025 11:20 PM IST
പാലാ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ വനവത്കരണ മേഖലയിലും ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ ഹരിതവനം പദ്ധതിയുടെ ഭാഗമായി നടത്തിയ 1001 ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ലബ് പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ലയണ്‍സ് ഡിസ്ട്രിക്ട് ജിഇടി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ആര്. മനോജ് പാലാ, കെ.ആര്. രാജന്, സുഭാഷ് പുഞ്ചക്കോട്ടില്‍, വി.എം. അബ്ദുള്ളാഖാന്‍, ശ്രീകുമാര്‍ പാലയ്ക്കല്‍, ജയ്സണ്‍ കൊല്ലപ്പള്ളി, ഡോ. സിന്ധുമോള്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.