തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന രണ്ടും മൂന്നും പ്രതികള്‍ അറസ്റ്റില്‍
1578521
Thursday, July 24, 2025 7:18 AM IST
പാമ്പാടി: തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന രണ്ടും മൂന്നും പ്രതികള്‍ അറസ്റ്റില്‍. പെരുമ്പാവൂരുള്ള ക്രഷറില്‍ ഓടിച്ച് ലോറിയുടെ സിസി തവണകളും ടെസ്റ്റിംഗ് ജോലികളും നടത്തിക്കൊള്ളാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വാഹനത്തിന്റെ മാസത്തവണകള്‍ അടയ്ക്കാതെയും ടെസ്റ്റിംഗ് നടപടികള്‍ ചെയ്യാതെയും വാഹനം തിരികെ നല്‍കാതെയുമാണ് സംഘം തട്ടിപ്പു നടത്തിയത്.
പൊന്‍കുന്നം കണ്ണുപറമ്പില്‍ കെ.എ. ഷാനവാസ് (41), തിരുനെല്‍വേലി കതിരവന്‍ നഗറില്‍ പി. തിരുമലൈ (40) എന്നിവരാണ് കേസില്‍ പാമ്പാടി പോലീസിന്റെ പിടിയിലായത്. ഒന്നാം പ്രതി സന്തോഷ് കുമാരനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.