കാത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1578767
Friday, July 25, 2025 7:26 AM IST
കടുത്തുരുത്തി: ഉദയംപേരൂര്‍ സൂന്നഹദോസ് പള്ളിയില്‍ കഴിഞ്ഞ ദിവസം പരിശുദ്ധ കുര്‍ബാനയെയും ബലിപീഠത്തെയും അവഹേളിക്കുയും നിന്ദിക്കുകയും ചെയ്ത വിമതരുടെ നടപടിക്കെതിരേ മാന്നാര്‍ സെന്റ് മേരീസ് ഇടവക കാത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
യൂണിറ്റ് പ്രസിഡന്റ് മനോജ് കടവന്‍ കാലായില്‍ അധ്യക്ഷത വഹിച്ച യോഗം വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിറിയക് താഴത്തുവീട്ടില്‍, ട്രഷര്‍ ജെറി ജോസഫ്, സീന ജിന്‍സ് പീടികപ്പറമ്പില്‍, ജോര്‍ജ് കൊച്ചുവടകര, വില്‍സണ്‍ പീറ്റര്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.