കനത്ത മഴ : ചങ്ങനാശേരിയിൽ താഴ്ന്നപ്രദേശങ്ങളില്‍ ജലനിരപ്പുയരുന്നു
1578532
Thursday, July 24, 2025 7:29 AM IST
ചങ്ങനാശേരി: കനത്ത മഴയിൽ ചങ്ങനാശേരി താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരുന്നു. പായിപ്പാട് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍പ്പെട്ട പൂവം, നക്രാല്‍, മൂലേപുതുവല്‍, അംബേദ്കര്‍ നഗര്‍, കോമങ്കേരിച്ചിറ ഭാഗങ്ങളിലും എസി കോളനിയിലുമാണ് ജനനിരപ്പില്‍ വര്‍ധനവുണ്ടായത്. എസി കനാലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
എസി റോഡില്‍ കിടങ്ങറയില്‍നിന്ന് മേപ്രാലിലേക്കുള്ള റോഡില്‍ ദൈവപ്പറമ്പ് ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ ഈ ഭാഗങ്ങളില്‍ മൂന്നുതവണ വെള്ളപ്പൊക്ക ദുരിതം നേരിട്ടിരുന്നു.
മാടപ്പള്ളി വെങ്കോട്ടയില്‍ കൊരണ്ടിത്താനം സാജന്റെ വീടുനുമേല് മരം കടപുഴകിവീണ് നാശം നേരിട്ടു.
ഈ സമയം വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീട് പൂര്‍ണമായും തകര്‍ന്നതോടെ സാജനും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറി.