കെഎസ്ഇബി ജീവനക്കാരെ കുരുക്കി വൈദ്യുതി പോസ്റ്റുകളിൽ ഉപയോഗശൂന്യമായ കേബിളുകൾ
1578518
Thursday, July 24, 2025 7:18 AM IST
ഗാന്ധിനഗർ: വൈദ്യുതി പോസ്റ്റുകളിൽ ഉപയോഗശൂന്യമായ കേബിളുകൾ നിറയുന്നത് കെഎസ്ഇബി ജീവനക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ഒരു പോസ്റ്റിൽ തന്നെ നിരവധി കേബിൾ ടിവി ക്കാരുടെ കേബിളുകളും നെറ്റ്വർക്ക് കേബിളുകളുമാണുള്ളത്. എന്നാൽ ഉപയോഗശൂന്യമായ നിരവധി കേബിളുകളാണ് ഓരോ പോസ്റ്റിലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്.
ഇത് ലൈൻമാൻമാർക്ക് പോസ്റ്റിൽ കയറുന്നതിനും മറ്റും തടസങ്ങൾ സൃഷ്ടിക്കുന്നതായി ആരോപണമുണ്ട്. ഉപയോഗശൂന്യമായ കേബിളുകൾ അഴിച്ചുമാറ്റി ഉപയോഗിക്കുന്നത് മാത്രം നിലനിർത്തിയാൽ പോസ്റ്റിലെ തടസങ്ങൾ ഒഴിവാക്കാം.