മരം വീണ് വീട് തകർന്നു
1578771
Friday, July 25, 2025 7:26 AM IST
വൈക്കം: ശക്തമായ കാറ്റിൽ തേക്കുമരം കടപുഴകിവീണ് വീടിനു ഭാഗികമായി തകർന്നു. നഗരസഭയിലെ കമ്പിവേലിക്കകം ഭാഗത്തെ കണ്ണന്തറ രാജേഷിന്റെ വീടിനു മുകളിലാണ് കഴിഞ്ഞ രാത്രി12ന് മരം വീണത്. വീടിന്റെ അടുക്കളഭാഗം തകർന്നു.
കൂലിപ്പണിക്കാരനായ രാജേഷും ഭാര്യയും മക്കളും മാതാവും അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വില്ലേജ് അധികൃതരും കൗൺസിലർ ബി. ചന്ദ്രശേഖരനും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.