ചങ്ങനാശേരി റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍ റോഡ് തകര്‍ന്നു
1578773
Friday, July 25, 2025 7:26 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍, ചങ്ങനാശേരി ബൈപാസ് റോഡുകള്‍ സംഗമിക്കുന്ന റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍ റോഡ് തകര്‍ന്നു. ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ക്കു റോഡിലെ ഗട്ടര്‍ വിനയാകുന്നു. നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലാണ് ഗട്ടര്‍ അപകടക്കെണിയാകുന്നത്.
ബൈപാസിന്റെ മധ്യത്തിലുള്ള വൈദ്യുതി പോസ്റ്റിനോടു ചേര്‍ന്നുള്ള ഭാഗത്താണ് ഗട്ടര്‍ രൂപപ്പെട്ടത്. അനുദിനം ഈ ഗട്ടറിന്റെ വിസ്തൃതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ട്രാഫിക് അടിയന്തരമായി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ റോഡിന്റെ തകര്‍ച്ചയും വാഹനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും പരിഹരിക്കാനാകും.