വി.എസ് അനുസ്മരണം നടത്തി
1578768
Friday, July 25, 2025 7:26 AM IST
വൈക്കം: മുൻ മുഖ്യമന്ത്രിവി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ സിപിഎം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് മൗനജാഥയും അനുശോചന യോഗവും നടത്തി.വൈക്കം തെക്കേനട പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽനിന്ന് ആരംഭിച്ച മൗനജാഥയിൽ പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു.
തുടർന്ന് വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിൽ നടന്ന അനുശോചന യോഗത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി വ്യക്തികൾ പങ്കെടുത്തു. സിപിഎം വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ അനുശോചന യോഗത്തിൽ അധ്യക്ഷതവഹിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.കെ.രഞ്ജിത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു.സി.കെ. ആശ എംഎൽഎ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ പി.ഡി. ഉണ്ണി,പോൾസൺ ജോസഫ്,ടി.എൻ. രമേശൻ,പി. സുഗതൻ, ഏബ്രഹാം പഴയകടവന്‍, കെ.കെ. ഗണേശൻ, എം. അബു, പി. അമ്മിണിക്കുട്ടൻ, കെ.കെ. രാജു, എം.കെ. രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.