റവ.ഡോ. സേവ്യര്‍ ജെ. പുത്തന്‍കളത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം
1578774
Friday, July 25, 2025 7:26 AM IST
ചങ്ങനാശേരി: റവ.ഡോ. സേവ്യര്‍ ജെ. പുത്തന്‍കളത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും പുത്തന്‍കളം കുടുംബസംഗമവും ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ നടത്തി.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിശ്വാസീസമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞ് ത്യാഗനിര്‍ഭരമായ ശുശ്രൂഷകള്‍ ചെയ്ത വൈദികനാണ് ഫാ. സേവ്യര്‍ ജെ. പുത്തന്കളമെന്നും പുത്തന്‍കളം കുടുംബയോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ജോബ് മൈക്കിള്‍ എംഎല്‍എ, കുടുംബയോഗം പ്രസിഡന്റ് റവ.ഡോ. ടോം പുത്തന്‍കളം, ഡോ. സിസ്റ്റര്‍ പ്രസന്ന സിഎംസി, എന്‍.സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ ജൂബിലേറിയന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം കുര്‍ബാനമധ്യേ സന്ദേശം നല്കി.