ഉഴവൂരിനെ മാവിൻതോട്ടമാക്കാൻ തൊഴിലുറപ്പ് പദ്ധതി
1578294
Wednesday, July 23, 2025 11:20 PM IST
ഉഴവൂർ: നാടിനെ മാവിൻതോട്ടമാക്കാൻ പഞ്ചായത്ത്. ഉഴവൂർ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോട് ചേർത്താണ് പദ്ധതി തയാറാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മാവിൻ തൈകളുടെ വിതരണം പ്രസിഡന്റ് ഇൻ ചാർജ് കെ.എം. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ചു പി. ബെന്നി, അംഗങ്ങളായ ബിനു ജോസ് തൊട്ടിയിൽ, വി.ടി. സുരേഷ്, സിറിയക് കല്ലട, റിനി വിൽസൺ, ബിൻസി അനിൽ, മേരി സജി, ഏലിയാമ്മ കുരുവിള, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.