അല്‍ഫോന്‍സാമ്മ രക്ഷയുടെ സമയത്തിനായി കാത്തിരുന്നവള്‍: മാര്‍ ജോസഫ് കൊല്ലംപറമ്പില്‍
1578522
Thursday, July 24, 2025 7:18 AM IST
ഭരണങ്ങാനം: കര്‍ത്താവിന്റെ കുരിശിനോടുകൂടെ തന്റെ കുരിശും ചേര്‍ത്തുവച്ച് കുരിശിന്റെ വഴിയേ സഞ്ചരിച്ച വലിയ മാതൃകയാണ് അല്‍ഫോന്‍സാമ്മ നമുക്കു തരുന്നതെന്ന് ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍.
കര്‍ത്താവിനെയും ലോകത്തെയും ഒന്നിച്ചു സേവിക്കാന്‍ സാധിക്കുകയില്ലെന്ന് മനസിലാക്കിയ അല്‍ഫോന്‍സാമ്മ തന്റെ ജീവിതയാത്രയില്‍ കര്‍ത്താവിനോടുകൂടെ നടന്നു. അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ഇന്നലെ രാവിലെ ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. ജോസ് തറപ്പേല്‍, ഫാ. അമല്‍ ഇടത്തില്‍ സിഎംഐ, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ഫാ. അലക്സ് തണ്ണിപ്പാറ സിഎംഐ, ഫാ. കുര്യാക്കോസ് വടക്കേതകിടിയേല്‍, ഫാ. മാത്യു തെക്കേല്‍, ഫാ. ജോസഫ് അരിമറ്റത്തില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോര്‍ജ് ഈറ്റക്കക്കുന്നേല്‍ റംശാ പ്രാര്‍ഥനയ്ക്കും ഫാ. ജോസഫ് മൂക്കന്‍തോട്ടത്തില്‍ ജപമാല പ്രദക്ഷിണത്തിനും നേതൃത്വം വഹിച്ചു.
അല്‍ഫോന്‍സ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
പാലാ അല്‍ഫോന്‍സ കോളജില്‍നിന്നുള്ള വിദ്യാര്‍ഥിനികള്‍ ഭരണങ്ങാനത്ത് തീര്‍ഥാടനം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിയ മാത്യു എഫ്സിസി, ഫാ. കുര്യാക്കോസ് വടക്കേതകിടിയേല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇന്നത്തെ തിരുക്കർമങ്ങൾ
രാവിലെ 5.30 നും 6.45നും 8.30 നും പത്തിനും വിശുദ്ധ കുര്‍ബാന. 11.30ന് വിശുദ്ധ കുര്‍ബാന - മാര്‍ ജോസ് പുളിക്കല്‍. 2.30നും 3.30നും 4.30നും അഞ്ചിനും 6.15നും ഏഴിനും വിശുദ്ധ കുര്‍ബാന.