കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
1582063
Thursday, August 7, 2025 7:05 AM IST
അതിരമ്പുഴ: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡിഷ കാലഹണ്ടി സ്വദേശിയായ ദുസ്മന്ത് നായ്കാണ് പോലീസിന്റെ പിടിയിലായത്. ജില്ലാ ഡാന്‍സാഫ് ടീമും ഗാന്ധിനഗര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.588 കിലോ കഞ്ചാവ് ഇയാളുടെ പക്കല്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. അതിരമ്പുഴ എംജി യൂണിവേഴ്സിറ്റി റോഡില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.