അയ്മനത്ത് മണ്ണ് പരിശോധനാ കാമ്പയിന്
1582066
Thursday, August 7, 2025 7:05 AM IST
കോട്ടയം: ജില്ലാ മണ്ണ് പരിവേഷണ കാര്യാലയവും കാര്‍ഷികവികസന കര്‍ഷക്ഷേമ വകുപ്പും ചേര്‍ന്ന് അയ്മനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ബ്ലോക്കുതല മണ്ണുപരിശോധനാ കാമ്പയിന് നടത്തി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ മണ്ണ് പരിപാലനത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം.
സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന്റെ വിത്ത് വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു നിര്‍വഹിച്ചു. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ഷാജിമോന്‍, കുമരകം പഞ്ചായത്തംഗം സ്മിത സുനില്‍,
അയ്മനം പഞ്ചായത്തംഗം കെ.ആര്. ജഗദീഷ്, മണ്ണുപര്യവേക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.വി. ശ്രീകല, സോയില്‍ സര്‍വേ ഓഫീസര്‍ നിത്യചന്ദ്ര, കുമരകം പ്രാദേശിക ഗവേഷണകേന്ദ്രം അസോസിയേറ്റ് പ്രഫ. ഡോ. വി.എസ്. ദേവി, ഏറ്റുമാനൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ജ്യോതി, അയ്മനം കൃഷി ഓഫീസര്‍ ആര്. രമ്യാരാജ് എന്നിവര്‍ പങ്കെടുത്തു.