ജില്ലാ അത്ലറ്റിക്സ്: സെന്റ് ഡൊമിനിക് കോളജ് ജേതാക്കൾ
1582091
Thursday, August 7, 2025 11:25 PM IST
കാഞ്ഞിരപ്പള്ളി: ജില്ലാ ജൂണിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ടീം ജേതാക്കൾ. ആൺകുട്ടികളുടെ 20 വയസിന് താഴെയുള്ള വിഭാഗത്തിൽ 160 പോയിന്റ് നേടിയാണ് ചാമ്പ്യൻ കിരീടം നിലനിർത്തിയത്. 10 സ്വർണം, ആറ് വെള്ളി, ഏഴ് വെങ്കല മെഡലുകൾ എന്നിവ കോളജ് നേടി.
ജോൺ സ്റ്റീഫൻ, അർജുൻ സനീഷ്, ടി. അഞ്ചൽ ദീപ് , അമൃതേഷ് മുരളി, അനിരുദ്ധ് സതീഷ്, റബീഹ് അഹമ്മദ്, ആൽഫ്രഡ് ജോജോ എന്നിവർ സ്വർണ മെഡലുകൾ നേടി. കോളജിൽ പ്രവർത്തിച്ചുവരുന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ അക്കാദമിയിലാണ് കുട്ടികൾ പരിശീലനം നേടുന്നത്. 16 മത്സരാർഥികളാണ് സെന്റ് ഡൊമിനിക്സിനെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
കായികവിഭാഗം നേതൃത്വം നൽകുന്ന അക്കാദമിയിൽ അധ്യാപകരായ പ്രവീൺ തര്യൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ ജൂലിയസ് ജെ. മനയാനി, ഹൈറേഞ്ച് അക്കാദമി പരിശീലകൻ സന്തോഷ് ജോർജ് എന്നിവരുടെ കീഴിലാണ് പരിശീലനം.
മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെയും പരിശീലകരെയും കോളജ് മാനേജ്മെന്റും പ്രിൻസിപ്പലും പിടിഎയും അഭിനന്ദിച്ചു.