പ്രഫ.എം.കെ. സാനു അനുസ്മരണം
1582075
Thursday, August 7, 2025 7:16 AM IST
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഫ. എം.കെ. സാനുവിന്റെ നിര്യാണത്തിൽ അനുസ്മരണ യോഗം നടത്തി. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന യോഗം മുൻ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. മോഹൻ.ഡി. ബാബു അധ്യക്ഷത വഹിച്ചു.
സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, എം. ഗോപാലകൃഷ്ണൻ, എം.കെ. ഷിബു, ആര്യ കരുണാകരൻ, കെ.ഡി. ദേവരാജൻ, അഡ്വ. ശ്രീകാന്ത് സോമൻ, ഡി. കുമാരി കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.