ഫോട്ടോഗ്രഫി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
1582357
Friday, August 8, 2025 4:56 PM IST
ചങ്ങനാശേരി: അസംപ്ഷൻ കോളജ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി വർക്ക്ഷോപ്പ് നടത്തി. പ്രഫഷണൽ ഫോട്ടോഗ്രാഫർ ഡീജേഷ് മദനൻ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
യുവതലമുറയ്ക്ക് ഫോട്ടോഗ്രാഫിയുടെ സാധ്യതകളെ കുറിച്ചു മനസിലാക്കാൻ ഇത്തരത്തിലുള്ള പരിശീലന പരിപാടികൾ സഹായിക്കുമെന്ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം മേധാവി ഫാ. ബിജു കാഞ്ചിക്കൽ അഭിപ്രായപ്പെട്ടു.
വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നായി നിരവധി വിദ്യാർഥികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.