എസ്എൻസിപി യോഗം താലൂക്ക് നേതൃസംഗമം നാളെ
1582354
Friday, August 8, 2025 7:45 AM IST
ചങ്ങനാശേരി: എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയന്റെ ശാഖാ നേതൃത്വ സംഗമം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കോണ്ടൂർ ബാക്ക് വാട്ടർ റിസോർട്ടിൽ നടത്തും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തും.
എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകും. ചങ്ങനാശേരി യൂണിയന്റെ കീഴിലുള്ള 59 ശാഖകളുടെ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ 1800ൽ അധികം പേർ പങ്കെടുക്കും. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച കാര്യങ്ങൾ സംഗമത്തിൽ ചർച്ച ചെയ്യും.
നേതൃത്വ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ എന്നിവർ അറിയിച്ചു.