സാമ്രാജ്യത്തെ വിരുദ്ധ സദസ് സംഘടിപ്പിച്ച് അരുവിത്തുറ കോളജിലെ പൊളിറ്റിക്സ് വിഭാഗം
1582356
Friday, August 8, 2025 4:02 PM IST
അരുവിത്തുറ: ക്വിറ്റ് ഇന്ത്യ ദിനത്തിൽ സാമ്രാജ്യത്തെ വിരുദ്ധ പ്രതിജ്ഞയും സദസും സംഘടിപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പൊളിറ്റിക്സ് വിഭാഗം. ബിഗ് ബോസ് മുൻ താരവും വാഗ്മിയുമായ ഡോ. അഡോണി ടി. ജോൺ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന സാമ്രാജ്യത്വ വിരുദ്ധ സദസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. നവലിബറൽ സാമ്രാജ്യത്വം രാജ്യത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയ സാഹചര്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ സ്മരണകൾ പോലും ഒരു സമരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, പൊളിറ്റിക്സ് വിഭാഗം അധ്യാപകനായ സിറിൾ സൈമൺ തുടങ്ങിയവർ സംസാരിച്ചു.