ഭൗതികശാസ്ത്രത്തിലെ ജീവൻ രക്ഷാ ഉപായങ്ങൾ: അരുവിത്തുറ കോളജിൽ പ്രഭാഷണ പരമ്പര
1582355
Friday, August 8, 2025 2:54 PM IST
അരുവിത്തുറ: ഭൗതികശാസ്ത്രത്തിലെ ജീവൻ രക്ഷാ ഉപായങ്ങളെക്കുറിച്ചും ആരോഗ്യരംഗത്ത് ഭൗതികശാസ്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ചും അരുവിത്തുറ സെന്റ് ജോർജ് കോളജിൽ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.
തൊടുപുഴ ന്യൂമാൻ കോളജിലെ ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ബിനാ മേരി ജോൺ പ്രഭാഷണ പരമ്പരയുടെയും ഫിസിക്സ് അസോസിയേഷന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഭൗതികശാസ്ത്രം ആരോഗ്യ മേഖലയുടെ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞു.
ഭൗതികശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകൾ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ ആശംസകൾ നേർന്നു.
ചടങ്ങിൽ വിദ്യാർഥികൾക്കൊപ്പം അധ്യാപകരായ ഡോ. സുമേഷ് ജോർജ്, ബിറ്റി ജോസഫ്, ഡാനാ ജോസ്, മരിയ ജോസ്, നിഷ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.