അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദന്പതികളുടെ സംസ്കാരം നാളെ
1582089
Thursday, August 7, 2025 11:04 PM IST
കോട്ടയം: കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹാരിസ്ബർഗിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദന്പതികളുടെ സംസ്കാരം നാളെ.
കുമരകം വാക്കയിൽ സി. ജി പ്രസാദ് (76) ഭാര്യ ആനി പ്രസാദ് (73) എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതീകരണ സംവിധാനത്തിലെ തകരാർ മൂലം വാതക ചോർച്ചയുണ്ടായി മരണം സംഭവിച്ചെന്നാണ് പ്രാധമിക സൂചന.
ഇരുവരുടെയും സംസ്കാരം നാളെ ഫിലാഡൽഫിയ സെന്റ് പീറ്റഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ പൈൻഗ്രൂവ് സെമിത്തെരിയിൽ. മക്കൾ: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്എ). മരുമകൻ: ഡോൺ കാസ്ട്രോ.