വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ
1582371
Friday, August 8, 2025 11:30 PM IST
കാഞ്ഞിരപ്പള്ളി: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര കൊല്ലം കരിപ്ര സ്വദേശി അഭിരാജ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ് 21നായിരുന്നു സംഭവം.
കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടിത്തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 18 ഗ്രാം തൂക്കം വരുന്നതും 1,80,000 രൂപ വില വരുന്നതുമായ സ്വർണമാല മോഷ്ടിക്കുകയായിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ അടുക്കള വാതിൽ തകർന്ന നിലയിലും വീടിനുള്ളിലെ മൂന്ന് അലമാരകളും കുത്തിത്തുറന്ന നിലയിലുമായിരുന്നു.
പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ അടിമാലി ടൗണിൽ ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.