നിയോജകമണ്ഡലം കൺവൻഷനും പ്രതിഭകളെ ആദരിക്കലും
1582372
Friday, August 8, 2025 11:30 PM IST
മുണ്ടക്കയം: ദളിത് ഫ്രണ്ട്-എം പൂഞ്ഞാർ നിയോജക മണ്ഡലം കൺവൻഷനും വിവിധ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച പ്രതിഭകളെ ആദരിക്കലും നാളെ നടക്കുമെന്ന് കേരള കോൺഗ്രസ്-എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, ദളിത് ഫ്രണ്ട്-എം നിയോജകമണ്ഡലം പ്രസിഡന്റ് വി.വി. സോമൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2.30ന് മുണ്ടക്കയം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം വി.വി. സോമന്റെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
പുതിയതായി ദളിത് ഫ്രണ്ട്-എമ്മിലേക്ക് കടന്നുവരുന്ന അംഗങ്ങളെ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് മെംബർഷിപ്പ് നൽകി സ്വീകരിക്കും. കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി, ദളിത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ അള്ളുംപുറം, സംസ്ഥാന സെക്രട്ടറി രാജു കുഴിവേലിൽ, ജനപ്രതിനിധികളായ ടി.ജെ. മോഹനൻ, കെ.പി. സുജീലൻ, കെ.എസ്. മോഹനൻ, പി.പി. സുകുമാരൻ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സണ്ണി കുറ്റിവേലി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.ടി. അശോകൻ പതാരിൽ, നിയോജകമണ്ഡലം കമ്മിറ്റിയംഗം ഇ.ടി. രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.