ബിഇഎഫ്ഐ ഏരിയാ സമ്മേളനം
1582341
Friday, August 8, 2025 7:36 AM IST
കോട്ടയം: ഗ്രാമീണ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന് / ഓഫീസേഴ്സ് യൂണിയന് കോട്ടയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം യു. അഭിനന്ദ് ഉദ്ഘാടനം ചെയ്തു. വനിതാ കണ്‍വീനര്‍ രമ്യാ രാജ് അധ്യക്ഷത വഹിച്ചു.
ഏരിയാ കണ്‍വീനര്‍ സി. അനീഷ് കുമാര്‍, മനു ദാസ്, കെജിബിഒയു സംസ്ഥാന കമ്മിറ്റി അംഗം സി. ലക്ഷ്മി, സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ശ്രീരാമന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏരിയാ സമ്മേളനം മനുദാസിനെ കണ്‍വീനറായും ആര്. ഗൗരിയെ ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു.