ദീപിക കളർ ഇന്ത്യ പെയിന്റിംഗ് കോന്പറ്റീഷൻ വർണാഭമായി
1582369
Friday, August 8, 2025 11:30 PM IST
കാഞ്ഞിരപ്പള്ളി: ദീപിക കളര്‍ ഇന്ത്യ പെയിന്റിംഗ് കോന്പറ്റീഷൻ സീസണ്-4 കാഞ്ഞിരപ്പള്ളി മേഖലാതല ഉദ്ഘാടനം കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ നിർവഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഷെവ. വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, സീനിയർ മാനേജർ ബിജു തോമസ്, സീനിയർ ഏരിയാ മാനേജർ സിജു ജോർജ് എന്നിവർ പ്രസംഗിച്ചു.
ചിത്രകാരി മേഘ അജി കാൻവാസിൽ ചിത്രരചന നടത്തിയാണ് മത്സരത്തിന് തുടക്കമിട്ടത്. മേഖലയിലെ 25000ൽപരം കുട്ടികൾ വിവിധ സ്കൂളുകളിലായി മത്സരത്തിൽ പങ്കുചേർന്നു.
മുണ്ടക്കയം: ദീപിക കളർ ഇന്ത്യ മുണ്ടക്കയം മേഖലാതല മത്സര ഉദ്ഘാടനം മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിൽ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ നിർവഹിച്ചു.
ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ. തോമസ് നല്ലന്നാടിയിൽ, സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, അൻസാഫ് സിയാദ്, എബിൻ സോണി, ശ്രീദേവി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.