"കുട്ടികളും കൃഷിയിലേക്ക്' അധ്യാപക സമ്മേളനം ഇന്ന്
1582100
Thursday, August 7, 2025 11:26 PM IST
പാലാ: ഇളംതലമുറയില്‍ കാര്‍ഷിക അവബോധം സൃഷ്ടിക്കാനും കൃഷിയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പാലാ രൂപതയുടെ കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന "കുട്ടികളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായുള്ള അധ്യാപക സംഗമം ഇന്നു രണ്ടിന് നടത്തപ്പെടും. ബിഷപ് ഹൗസ് ഹാളില്‍ ചേരുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, പാലാ രൂപത കോര്‍പറേറ്റീവ് എഡ്യുക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, പാലാ സാന്തോം എഫ്പിസി ചെയര്മാന് സിബി മാത്യു കണിയാമ്പടി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും.
രൂപതയിലെ നൂറില്‍പരം സ്കൂളുകളില്‍നിന്നും ചില്‍ഡ്രന്‍സ് ഫാര്‍മേഴ്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. സ്കൂളുകളില്‍ പച്ചക്കറിക്കൃഷി തുടങ്ങുന്നതിനാവശ്യമായുള്ള സൗജന്യ പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനവും ബിഷപ് നിര്‍വഹിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ രജിസ്ട്രേഷന് 1.30ന് ആരംഭിക്കും.