അപ്സര തിയറ്ററിനു മുമ്പില്‍ റോഡും ഓടയുടെ സ്ലാബും തകര്‍ന്നു
1582353
Friday, August 8, 2025 7:45 AM IST
ചങ്ങനാശേരി: റോഡ് നന്നാക്കണേല്‍ വാഴ കുലയ്ക്കണോ... നഗരവാസികളായ ആളുകളുടെ ചോദ്യമാണിത്. ചങ്ങനാശേരി വാഴൂര്‍ റോഡില്‍ അരമനപ്പടിക്കടുത്ത് അപ്സര തീയറ്ററിനു മുമ്പില്‍ റോഡിന്റെ ഓടയുടെ മുകളിലെ സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്നാണ് നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്നു വാഴ നട്ടത്.
പ്രതിഷേധസൂചകമായാണ് വാഴ നട്ടത്. നഗരസഭാധികൃതരോ പൊതുമരാമത്ത് ഉദ്യോഗസ്ഥരോ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കുമെന്നു കരുതിയായിരുന്നു വാഴ നട്ടത്. എന്നാല്‍, അധികാരികളുടെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് റോഡ് നന്നാകണേല് വാഴ കുലയ്ക്കണോയെന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയത്.