സിസ്റ്റര്‍ ഫ്ളാവിയ സ്മാരക ക്വിസ്: എസ്എച്ച് പങ്ങട, എംഡി എച്ച്എസ്എസ് ജേതാക്കള്‍
1582340
Friday, August 8, 2025 7:36 AM IST
തോട്ടയ്ക്കാട്: ഇരവുചിറ സെന്റ് ജോര്‍ജ് യുപി സ്കൂളില്‍ നടന്ന സിസ്റ്റര്‍ ഫ്ളാവിയ എഫ്സിസി സ്മാരക ഇന്റര്‍ സ്കൂള്‍ ക്വിസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പങ്ങട എസ്എച്ച് ഹൈസ്കൂളിലെ അക്ഷര പ്രസാദ്-സൈറ സാലിഹ് ടീം ജേതാക്കളായി.
ചങ്ങനാശേരി സെന്റ് ജോസഫ്സ് സകൂളിലെ അനുപുണ്യ ബിജു-അനുനേദ്യ ബിജു ടീം രണ്ടാംസ്ഥാനത്തും സെന്റ് ആന്‍സ് ജിഎച്ച്എസിലെ ജാന്‍വി ആന്‍ ജോസി-അതുല്യ സന്തോഷ് ടീം മൂന്നാം സ്ഥാനത്തുമെത്തി. വിജയികള്‍ യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് അവാര്‍ഡ് സ്വന്തമാക്കി.
യുപിയില്‍ കോട്ടയം എംഡി എച്ച്എസ്എസിലെ നിഷാന്‍ ഷറഫ്-നിഷാന്‍ സനൂപ് ടീം ഒന്നാം സ്ഥാനവും (2500 രൂപ) പുതുപ്പള്ളി ഡോണ്‍ ബോസ്കോയിലെ ഭഗത് ശങ്കര്‍ -അഷെയ്ല് മാക്സില്‍ സഖ്യം രണ്ടാം സ്ഥാനവും (1500) പങ്ങട എസ്എച്ചിലെ ഡാലിയ ജിനോ-ഗൗരീനന്ദ മനോജ് ടീം മൂന്നാം സ്ഥാനവും (1000) സ്വന്തമാക്കി.
സിസ്റ്റര്‍ ഫ്ളാവിയ കണ്ട്രാമറ്റം എഫ്സിസി അനുസ്മരണ സമ്മേളനം ചങ്ങനാശേരി അസംപ്ഷന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിയോ മരിയ ഉദ്ഘാടനം ചെയ്തു.
ഡോ. പി.ജെ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. എഫ്സിസി ദേവമാതാ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ബ്രിജി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജിറ്റ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ കരുണ, സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് അത്തിക്കളം, ജോഷി ഫിലിപ്പ്, പി.എസ്. സന്ദീപ് കുമാര്‍, ജോമോന് മാത്യു, ജോമിച്ചന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.